Latest NewsNewsIndia

ഹാഫിസ് സെയ്ദിനെ അഭിനന്ദിച്ചില്ലേ? മോദിയെ പരിഹസിച്ച രാഹുലിനോട് ബി.ജെ.പി

ന്യൂഡൽഹി: മോദിയെ പരിഹസിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിലനിര്‍ത്തിയിരുന്ന ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്നും ലഷ്ക്കര്‍ ഈ തയ്ബ തലവന്‍ ഹഫീസ് സയീദിനെപ്പോലെയുള്ള കൊടും ഭീകരന്റെ മോചനത്തിന് കാരണം ഇതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഹാഫിസ് സെയ്ദിനെ അഭിനന്ദിച്ചില്ലെയെന്ന് രാഹുൽ ഗാന്ധിയെ ബിജെപി പരിഹസിക്കുകയുണ്ടായി.

ശീലങ്ങൾ മാറില്ലയെന്നും എപ്പോഴത്തെയും പോലെ തീവ്രവാദികളെ പിന്താങ്ങാതെ സ്വന്തം രാജ്യത്തിന് വേണ്ടി നിലകൊള്ളാനും ജിവിഎൽ നരസിംഹ റാവുവിന്റെ ട്വീറ്റിൽ വ്യക്തമാക്കി. ഹാഫിസ് സെയ്ദിനെ അഭിനന്ദിച്ചില്ലേയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button