Latest NewsNewsIndiaUncategorized

പറക്കുന്നതിനിടെ യന്ത്രതകരാർ ; വിമാനം അടിയന്തിരമായി നിലത്തിറക്കി

ഹൈദരാബാദ്: പറക്കുന്നതിനിടെ യന്ത്രതകരാർ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഹൈദരാബാദില്‍ നിന്നും ജബല്‍പൂരിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. തകരാര്‍ ശ്രദ്ധയില്‍പെട്ട ഉടൻ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരമറിയിക്കുകയും നിർദ്ദേശപ്രകാരം നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

50 ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതർ. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ വിമാനത്തിന്റെ സമയം വ്യക്തമാക്കാന്‍ കഴിയില്ലെന്നും എയർലൈൻസ് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button