Latest NewsIndia

വൻ ഭക്തജന തിരക്ക്: അയോധ്യയിലേക്ക് എട്ട് സര്‍വീസ് കൂടി പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

അയോധ്യ: അയോധ്യയിലേക്ക് എട്ട് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് പിന്നാലെ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നത് പരിഗണിച്ചാണ് നടപടി. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 1 മുതൽ ആണ് ഇവയുടെ സര്‍വീസ് ആരംഭിക്കുന്നത്.

ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ് ഉണ്ടാക്കുക. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതിന് പിന്നാലെ ദർശനസമയം നീട്ടിയും ആരതി, ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 5 ലക്ഷം പേർ ദർശനം നടത്തിയെങ്കിൽ തുടർദിവസങ്ങളിൽ ശരാശരി 2 ലക്ഷം തീർഥാടകർ ക്ഷേത്രത്തിൽ എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button