Latest NewsNewsTechnology

ഇവ ശ്രദ്ധിച്ചാല്‍ സ്മാര്‍ട്ട് ഫോണുകളുടെ ആയുസ് വര്‍ധിക്കും

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ
ബാറ്ററി ചൂടാകുന്നത് തടയാനും ഫോണിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.

1. സ്വന്തം ചാര്‍ജര്‍ മാത്രം ഉപയോഗിക്കൂക

ചാര്‍ജ് ചെയ്യാനായി സ്വന്തം ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക. മറ്റ് വ്യക്തികളുടെ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററിയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇനി വേറെ ചാര്‍ജര്‍ ഉപയോഗിക്കുന്ന പക്ഷം അതിന്റെ് ചാര്‍ജറിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് കറണ്ട് റേറ്റിംഗ് യഥാര്‍ത്ഥ അഡാപ്റ്ററിനോട് യോജിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക

2. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്  ചെയ്യുന്നത് നിര്‍ത്തുക.

ഉറങ്ങുന്ന് സമയത്ത് ഫോണുകള്‍ ചാര്‍ജ് ചെയ്യാനാണ് മിക്കപ്പോഴും ഇഷ്ടപ്പെടുന്നത്. ഇതു കാരണം ബാററ്റിയുടെ ചൂട് കൂടാനാനും ഓവര്‍ ചാര്‍ജായി മാറുന്നതിനും കാരണമാകുന്നു. അതു കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ ഉടനെ ചാര്‍ജര്‍ അണ്‍പ്ലഗ് ചെയ്ത് ബാറ്ററി ലൈഫ് സംരക്ഷിക്കുക

3. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കവറുകള്‍ നീക്കം ചെയ്യുക

ഫോണ്‍ കവറുകള്‍ ഫോണിന്റെ പുറംഭാഗത്തെ സ്‌ക്രാച്ച്, കേടുപാടുകള്‍ എന്നിവ
വരാതെ സംരക്ഷിക്കുന്നതിനുള്ള നല്ല ഓപ്ഷനാണ്, എങ്കിലും ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ഇത് നീക്കം ചെയ്യുക. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണുകള്‍ ചൂടാകുന്നതിനാല്‍, ഫോണ്‍ കവറുകള്‍ ചൂട് പുറത്ത് പോകുന്നത് തടയുന്നു.

4. ഫാസ്റ്റ് ചാര്‍ജറുകള്‍ ഒഴിവാക്കുക

ഫാസ്റ്റ് ചാര്‍ജറുകള്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ ദോഷകരമായി ബാധിക്കും. ഇവ ഫോണിന്റെ ബാറ്ററിലേക്ക് ഉയര്‍ന്ന വോള്‍ട്ടേജ് അയയ്ക്കുന്നു, ഇത് കാരണം ഫോണിന്റെ താപനില ദ്രുതഗതിയില്‍ വര്‍ധിക്കുന്നു. ബാറ്ററി സജ്ജീകരണങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഓപ്ഷന്‍ നല്‍കുമ്പോള്‍ സാധാരണ ചാര്‍ജിംഗ് സൈക്കിള്‍ തിരഞ്ഞെടുക്കാം.

5. ബാറ്ററി ചാര്‍ജ് 80% വരെ ചാര്‍ജായി മാറുന്നതു വരെ തടസം വരാതെ നോക്കണം.

ചാര്‍ജു ചെയ്യുമ്പോള്‍ നിങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് കുറഞ്ഞത് 80 ശതമാനം ചാര്‍ജ് ചെയ്‌തെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക. കൂടാതെ, ഇത്രയും ചാര്‍ജ് കയറാതെ ചാര്‍ജറില്‍ നിന്ന് അണ്‍പ്ലഗ്ഗു ചെയ്യാതായിരിക്കുക ഫോണില്‍ എല്ലായ്‌പ്പോഴും പരമാവധി ബാറ്ററി ചാര്‍ജ് വേണമെന്ന നിര്‍ബന്ധമില്ല.

6.നിലവാരമുള്ള പവര്‍ ബാങ്കുകള്‍ വാങ്ങുക

വോള്‍ട്ടേജ് സര്‍ജര്‍, ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ ചാര്‍ജ്ജിംഗ് എന്നിവയ്‌ക്കെതിരായ സംരക്ഷണ വാഗ്ദാനം ചെയ്യുന്ന പവര്‍ ബാങ്കുകള്‍ വാങ്ങുക

7.ചാര്‍ജ് ചെയുന്ന സമയംസ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക

ചാര്‍ജ് ചെയുന്ന സമയംസ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് ഫോണിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു, ബാറ്ററി ലൈഫ് കുറയ്ക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button