KeralaLatest NewsNews

സിപിഎം ബിജെപി സംഘർഷത്തിനിടെ ബന്ധുവിനെ പിടിച്ചു മാറ്റിയ ഹൃദ് രോഗിക്ക് മരണം സംഭവിച്ചു: മൃതദേഹത്തെ ചൊല്ലി അവകാശവാദം: ഹർത്താൽ

കൈപ്പമംഗലം: സി.പി.എം-ബി.ജെ.പി. സംഘട്ടനത്തിനിടെ ബന്ധുവിനു മര്‍ദനമേല്‍ക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം പ്രവർത്തകരുടെ അടിയേറ്റു പരിക്കേറ്റ കാളമുറി ചക്കംപാത്ത് സതീശൻ ആശുപത്രിയിൽ മരണമടഞ്ഞു. മര്‍ദനമേറ്റ സതീശനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തീരദേശത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തുടർന്നായിരുന്നു മരണം.

എന്നാൽ സതീശന്റെ മരണവിവരമറിഞ്ഞതോടെ വീടിനോടു ചേര്‍ന്നുള്ള ജങ്ഷനിലെ കൊടിമരത്തില്‍ സി.പി.എമ്മുകാര്‍ കൊടി പകുതി താഴ്ത്തിക്കെട്ടി. കരിങ്കൊടി ഉയര്‍ന്നു, കൂടാതെ ”സതീശന്‍ അന്തരിച്ചു. ആദരാഞ്ജലികള്‍. സി.പി.എം” എന്നു ബോര്‍ഡും വച്ചു. വൈകിയില്ല ഒരു കൂട്ടം ബിജെപി പ്രവർത്തകർ സതീശന് അനന്തകോടി പ്രണാമം അർപ്പിച്ചു ബോർഡും വെച്ചു. പിന്നീട് ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ്, കൈപ്പമംഗലം ലോക്കല്‍ സെക്രട്ടറി എം.സി. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകർ സതീശന്റെ വീട്ടിലെത്തി.

കഴിഞ്ഞയാഴ്ച കോടിയേരി ബാലകൃഷ്ണന്‍ കാളമുറിയില്‍ പങ്കെടുത്ത പരിപാടിയില്‍ സതീശന്‍ പങ്കെടുത്തിരുന്നു എന്ന് സി.പി.എമ്മുകാരുടെ വാദം. ഒപ്പം തന്നെ സി.കെ. ഉത്തമന്‍, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരും സതീശന്റെ വസതിയിലെത്തി. തങ്ങളുടെ പ്രവർത്തകനാണ് സതീശൻ എന്ന അവകാശവാദവുമായി ഇരു പാർട്ടിയിലും തർക്കം ഉടലെടുത്തതോടെ അണികൾ സംഘർഷത്തിന്റെ വക്കിലെത്തി.”കൊന്നിട്ട് റീത്ത് വയ്ക്കാന്‍ വന്നിരിക്കുന്നു” എന്നായി ബി.ജെ.പി. പ്രവര്‍ത്തകര്‍.

സി.പി.എം. പ്രവര്‍ത്തകരുടെ ഇരട്ടിയോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ സംജാതമായി. തുടർന്ന് ഇരിങ്ങാലക്കുട ഡിെവെ.എസ്.പിയും ഒരു സി.ഐയും അഞ്ചു സബ് ഇന്‍സ്പെക്ടര്‍മാരുമടക്കം നൂറിലേറെ പോലീസുകാര്‍ സ്ഥലത്തെത്തി രണ്ടു കൂട്ടരെയും ഒഴിപ്പിച്ചു.ഇന്നു കൈപ്പമംഗലം നിയോജകമണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലും ബി.ജെ.പി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ സി.പി.എം. പ്രവര്‍ത്തകർ രംഗം വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button