Latest NewsNewsIndia

ജാക്കറ്റിനെ ചൊല്ലി സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കം പിന്നീട് സംഭവിച്ചത്

ന്യൂഡൽഹി: ജാക്കറ്റിനെ ചൊല്ലി സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കം. രാജ്യതലസ്ഥാനത്തെ ആനന്ദ്‌വിഹാർ അന്തർസംസ്ഥാന ബസ്ടെർ‌മിനലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ജാക്കറ്റിൽ തുപ്പിയ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിനങ്ങനെ, സുഹൃത്തുക്കളായ ബൽബീറും ശങ്കറും ബസ്‌സ്റ്റേഷനിലെത്തിയപ്പോഴാണ് വഴക്കുണ്ടാകുന്നത്. ബൽബീറിനെ ഉത്തർപ്രദേശിലേയ്ക്ക് കയറ്റിവിടുന്നതിനായി എത്തിയതായിരുന്നു ശങ്കർ.

ഇവിടെ നിന്ന് മടങ്ങുന്നതിനു മുൻപായി ബൽബീർ ശങ്കറിന്‍റെ ജാക്കറ്റ് ആവശ്യപ്പെട്ടു. ശങ്കർ ഇത് നിഷേധിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. പിന്നാലെ കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് ശങ്കർ ഒന്നിലേറെ തവണ ബൽബീറിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ ബൽബീർ ബോധരഹിതനായി വീഴുന്നതു കണ്ട ശങ്കർ ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഭവം കണ്ടു നിന്ന ആളുകൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നാലെ, ബൽബീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button