Latest NewsNewsGulf

നാല് ദിവസത്തേക്ക് ദുബായിയില്‍ സൗജന്യ പാര്‍ക്കിങ്

ദുബായ്; നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ദുബായില്‍ പാര്‍ക്കിങ് സൗജന്യമായി ലഭിക്കും. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ പാര്‍ക്കിങ് ഫ്രീയായി നല്‍കുന്നതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.

ഇത്രയും ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഷോപ്പിംഗ് സെന്ററുകള്‍, പൊതു ബസ്സുകള്‍, ദുബായ് മെട്രോ ട്രാമുകള്‍, മറൈന്‍ ട്രാന്‍സിറ്റ് മോഡുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍, വാഹനം പരിശോധന കേന്ദ്രം, രജിസ്‌ട്രേഷന്‍ സെന്ററുകള്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിരിക്കും.

മുഹമ്മദ് നബിയുടെ ജന്മദിനം, ഓര്‍മദിനം തുടങ്ങിയ ദേശീയ അവധി ദിവസങ്ങളിലാണ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവുക. 2017 നവംബര്‍ 30 നാണ് റിപ്പബ്ലിക് ദിനാഘോഷം. ഡിസംബര്‍ 4, തിങ്കളാഴ്ച പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കും. തിങ്കളാഴ്ച മുതല്‍ സാധാരണ ഗതിയിലുള്ള പാര്‍ക്കിങ് ഫീസ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ആര്‍ടിഎ വെബ് സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button