KeralaLatest NewsNews

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദുബായില്‍ : ഒന്നും ബന്ധിപ്പിക്കാനാവാതെ പൊലീസ്

 

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു കടത്തിയതായാണു അന്വേഷണസംഘം സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ദിലീപിന്റെ ദുബായ് യാത്ര പൊലീസ് വളരെ ആശങ്കയോടെയാണ് കാണുന്നത്.

ദുബായില്‍ ആരംഭിക്കുന്ന സ്വന്തം ഹോട്ടലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിസംബര്‍ നാലിനു മുന്‍പു പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ സമര്‍പ്പിക്കണമെന്നാണു കോടതി നിര്‍ദേശം.

ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപ് ദുബായിലേക്ക് യാത്ര തിരിക്കുക എന്നാണ് വിവരം. ദിലീപിന്റെ കൂടെ സംവിധായകന്‍ നാദിര്‍ഷായുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു 29ന് റസ്റ്ററന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ഈ യാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button