Latest NewsNewsIndia

കണ്ണില്‍ ചോരയില്ലാത്ത സ്വകാര്യ ആശുപത്രി: 25,000 രൂപ അടച്ചതിനു പുറമെ 30,000 രൂപ കൂടി അടയ്ക്കണെന്നാവശ്യം : പണം കണ്ടെത്തുന്നതിനായി ഏഴ് വയസുകാരന്റെ ഭിക്ഷാടനം

 

പാറ്റ്‌ന : സ്വകാര്യ ആശുപത്രിയുടെ കഴുത്തറപ്പന്‍ നയത്തെ തുടര്‍ന്ന് ഏഴ് വയസുകാരന്‍ അവന്റെ അമ്മയ്ക്ക് വേണ്ടി ഭിക്ഷാടനത്തിനായി തെരുവിലേയ്ക്കിറങ്ങി. ബില്ലടയ്ക്കാന്‍ പണമില്ലാതെ സ്വകാര്യ ആശുപത്രിയുടെ ‘തടങ്കലിലായ’ അമ്മയെ രക്ഷിക്കാനാണ് ഏഴുവയസ്സുകാരന്റെ ഭിക്ഷാടനം. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലളിതാദേവിക്കും കുടുംബത്തിനുമാണു ദുരനുഭവം. 12 ദിവസം ആശുപത്രിയില്‍ തടഞ്ഞുവച്ച യുവതിയെ പപ്പു യാദവ് എംപി ഇടപെട്ടതോടെ പൊലീസ് മോചിപ്പിച്ചു.

മാധേപ്പുരയില്‍ നിന്നുള്ള ലളിതയെ (31) കഴിഞ്ഞ 14ന് ആണു പട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് നിര്‍ധന്‍ റാം 25,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നു. അടുത്തദിവസം യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. തുടര്‍ന്നു 30,000 രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്നു നിര്‍ധന്‍ പറഞ്ഞതോടെ യുവതിയെ വിട്ടയയ്ക്കില്ലെന്നായിരുന്നു മറുപടി.

നിസ്സഹായാവസ്ഥയിലായ നിര്‍ധനും മകന്‍ കുന്ദനും ഗ്രാമത്തിലേക്കു മടങ്ങി. നാട്ടുകാരില്‍ നിന്നു പണം കണ്ടെത്താനായിരുന്നു ശ്രമം. കുന്ദന്‍ ഭിക്ഷയാചിച്ചു തെരുവിലിറങ്ങുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ സ്ഥലം എംപിയായ പപ്പു യാദവിനെ വിവരമറിയിച്ചു. അദ്ദേഹം പൊലീസ് സഹായത്തോടെ യുവതിയെ ആശുപത്രിയില്‍ നിന്നു മോചിപ്പിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button