Latest NewsIndiaNews

‘ഹെഡ്‌ലി രണ്ടാമനായി’ അറിയപ്പെട്ടിരുന്ന ഭീകരനെ പിടികൂടി

ന്യൂഡൽഹി: ‘ഹെഡ്‌ലി രണ്ടാമൻ’ എന്നറിയപ്പെട്ടിരുന്ന ഭീകരനെ വാരാണസിയിൽ പിടികൂടി. ദേശീയ സുരക്ഷാ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. 2008ൽ മുംബൈ ഭീകരാക്രമണം നടപ്പാക്കിയത് അമേരിക്കക്കാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെന്ന ലഷ്കറെ തയിബ ചാരനായിരുന്നു. ഇയാളുടെ അനുയായിയാണ് ‘ഹെഡ്‌ലി രണ്ടാമനായി’ അറിയപ്പെടുന്ന അബ്ദുൽ നയീം എന്നാണ് സൂചന.

ഹിമാചൽ പ്രദേശിലെ കസോളിൽ സന്ദർശനം നടത്തിയ ഇയാൾ ഇസ്രയേലികൾക്കെതിരെയും മറ്റു വിദേശികൾക്കെതിരെയും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, എന്നിവിടങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. നയീമിന് ഇടനിലക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button