Latest NewsNewsIndia

ബിജെപി ഗുജറാത്തിൽ എത്ര സീറ്റുകളില്‍ വിജയം കൈവരിക്കുമെന്നു വ്യക്തമാക്കി അമിത് ഷാ

ഗാന്ധിനഗര്‍: 2014 ലെ തെരഞ്ഞെടുപ്പിൽ തങ്ങൾ മുൻകൂട്ടിപറഞ്ഞതുപോലെ ബിജെപി ജയിച്ചു. അതുപോലെ തന്നെ ഇപ്പോഴും ബിജെപി 150ല്‍ കുറയാത്ത സീറ്റുകളില്‍ വിജയം കൈവരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സീ ന്യൂസിന്റെ തെരഞ്ഞെടുപ്പ് അധിഷ്ഠിത പരിപാടിയായ ‘ഗെയിം ഓഫ് ഗുജറാത്തില്‍’ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയോടുള്ള ഇഷ്ടം ഈ തെരഞ്ഞെടുപ്പിൽ കാണാനാകുമെന്നും അമിത് ഷാ പറഞ്ഞൂ. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉടനീളം നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളും ബിജെപിക്ക് അനുകൂലമായി. വിജയ പരമ്പര തുടരുമെന്നും 150ല്‍ കുറയാത്ത സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button