Latest NewsNewsInternational

റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ പേരിൽ പാപ്പര്‍ ഹര്‍ജിയുമായി ചൈന

മുംബൈ : പാപ്പര്‍ നിയമത്തിന് കീഴില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനെതിരെ പരാതിയുമായി ചൈന ഡെവലപ്‌മെന്റ് ബാങ്ക്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന് മുമ്പാകെയാണ് റിലയന്‍സിന്റെ വായ്പാദാതാക്കളായ ചൈന ഡെവലപ്‌മെന്റ് ബാങ്ക് പരാതി സമര്പ്പിച്ചിരിക്കുന്നത്.നിയമസ്ഥാപനമായ ത്രിലീഗലാണ് ബാങ്കിന്റെ നിയമോപദേശകര്‍.

ചൈന ഡെവലപ്‌മെന്റ് ബാങ്കിന് 2 ബില്യണ് ഡോളറാണ് റിലയന്‍സ് നല്കാനുള്ളത്.തിരിച്ചടവ് മുടക്കിയ റിലയന്‍സിനെതിരെ എറിക്സണ് ഇന്ത്യ ലിമിറ്റഡ്, മണിപാല്‍ ടെക് ലിമിറ്റഡ് എന്നിവ നേരത്തെ പരാതി നല്കിയിട്ടുണ്ട്. ടെക് മഹിന്ദ്ര ലിമിറ്റഡും ടെലികോം കമ്പനിയായ റിലയന്‍സിനെതിരെ പരാതി നല്കിയിട്ടുണ്ടെങ്കിലും ഈ കേസ് കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിവരികയാണ്.

ചൈന ഡെവലപ്‌മെന്റ് ബാങ്ക് ഉള്‍പ്പെടെയുള്ള വായ്പാദാതാക്കളുമായി ആശയവിനിമയം തുടരുമെന്നും ഇവരുടെ പിന്തുണയോടെ കടബാധ്യതയില്‍ പരിഹാരം കാണുമെന്നും കമ്പനി വ്യക്തമാക്കി.അതേസമയം ചൈന ഡെവലപ്‌മെന്റ് ബാങ്ക് നല്കിയ പരാതിയില്‍ കമ്പനിക്ക് ഇതുവരെ നോട്ടീസൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില് റിലയന്‍സ് അറിയിച്ചിരിക്കുന്നത്. സ്ട്രാറ്റജിക് ഡെറ്റ് റീസ്ട്രക്ചറിംഗ് (എസ്ഡിആര്) ചട്ടത്തിന് കീഴില് റിലയന്‍സിന്റെ കടം പുന:ക്രമീകരിക്കുന്നതിനായുള്ള സംയുക്തവായ്പാദാതാക്കളുടെ ഫോറത്തില് ചൈന ഡെവലപ്‌മെന്റ് ബാങ്ക് സജീവമായി പങ്കെടുത്തിരുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടി.

വായ്പ നല്‍കിയ പണം കമ്പനിയിലെ ഓഹരികളാക്കി മാറ്റാന്‍ എസ്ഡി ആറിന് കീഴിലെ ബാങ്കുകള്‍ക്ക് സാധിക്കും. 2017 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 44,345കോടി രൂപയാണ് റിലയന്‍സിന്റെ കടബാധ്യത. ചൈന ഡെവലപ്‌മെന്റ് ബാങ്കിന്‍റെ പരാതി സ്വീകരിക്കപ്പെടുകയാണെങ്കില്‍ പുനരുജ്ജീവന പദ്ധതിയിലൂടെ പാപ്പര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് കടം കൊടുത്തവരുടെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആഭ്യന്തര വായ്പാദാതാക്കള്‍ നിര്‍ബന്ധിതരാകും.കടബാധ്യത കുറയ്ക്കുന്നതിന് റിലയന്‍സുമായുള്ള ലയന നീക്കങ്ങളടക്കമുള്ള നടപടികള്‍ തുടങ്ങിയതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ വരെ കമ്പനിക്ക് ബാങ്കുകള്‍ സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ ലയനം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button