KeralaCinemaLatest News

മോഹൻലാൽ ശബരിമല ദർശനം നടത്തിയെന്ന പ്രചരണം ; യഥാർത്ഥത്തിൽ സംഭവിച്ചത്

മോഹൻലാൽ ശബരിമല ദർശനം നടത്തി വരുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി കഴിഞ്ഞു. യഥാർത്ഥത്തിൽ 2015ൽ മോഹൻലാൽ ശബരിമല ദർശനം നടത്തിയതിന്റെ ചിത്രമാണ് ഈ വര്ഷത്തേത് എന്ന രീതിയിൽ പ്രചരിക്കുന്നത്. വെള്ള ഷർട്ടും കാവി മുണ്ടും ധരിച്ച ലാലേട്ടനൊപ്പം സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിനെയും ചിത്രത്തിൽ കാണാൻ സാധിക്കും. 11 വർഷങ്ങൾക്ക് ശേഷമാണ് അന്ന് മോഹൻലാൽ ശബരിമല സന്ദർശനം നടത്തിയത്. നിലവിൽ പാലക്കാട് നടക്കുന്ന ഒടിയൻ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് മോഹൻലാൽ. ശ്രീകുമാർ മേനോനാണ് ഒടിയൻ സംവിധാനം ചെയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button