Latest NewsNewsInternational

ദുരൂഹത സൃഷ്ടിച്ച്‌ മൂന്നു വയസ്സുകാരിയെ കാണാതായി; ഉറങ്ങിക്കിടന്ന കുട്ടിയെ കണ്ടെത്താനാവാതെ ‘അമ്മ: അമ്മയുടെ പെരുമാറ്റത്തിൽ സംശയം

നോര്‍ത്ത് കരോലിന: ദുരൂഹത അവസാനിക്കാതെ അമേരിക്കയിൽ വീണ്ടും ഒരു കുട്ടി കൂടി അപ്രത്യക്ഷയായി.ഞായറാഴ്ച രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരി മരിയ കെയ് വുഡ്സിനെ ആണ് കാണാതായത്. കുട്ടിയെ ഉറക്കി കിടത്തിയതാണെന്നും തിങ്കളാഴ്ച നേരം പുലര്‍ന്നപ്പോള്‍ കാണാനില്ലായിരുന്നുവെന്നും അമ്മ പറയുന്നു.കുട്ടിയെ കണ്ടെത്താന്‍ പോലീസും സൈന്യവും സാമൂഹ്യപ്രവര്‍ത്തകരും ഊര്‍ജിതമായ തെരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ ആറു മണിയോടെ കുട്ടിയെ അന്വേഷിച്ചപ്പോള്‍ കണ്ടില്ലെന്ന് അമ്മ ക്രിസ്റ്റി വുഡ്സ് പറയുന്നു. എന്നാൽ മരിയയെ കാണാതായതില്‍ അമ്മയുടെ വിശദീകരണത്തില്‍ സംശയമുണ്ടെന്ന് മരിയയുടെ പിതാവും അമ്മയുടെ മുന്‍ പങ്കാളിയുമായ അലക്സ് വുഡ്സ് പറഞ്ഞു. മുതിർന്ന രണ്ടുപേരും രണ്ടു കുട്ടികളും ഉള്ള ഈ വീട്ടിൽ നിന്ന് എങ്ങനെയാണ് ഒരു ശബ്ദം പോലുമില്ലാതെ മൂന്നു വയസുകാരിയെ കടത്തിക്കൊണ്ടു പോകാൻ കഴിയുക എന്നാണു പിതാവിന്റെ ചോദ്യം.

മരിയയെ കണ്ടെത്തുന്നതിനാണ് മുന്‍തുക്കമെന്ന് എഫ്.ബി.ഐ വ്യക്തമാക്കി.
ചൈല്‍ഡ് അബ്ഡക്ഷന്‍ റാപിഡ് ഡിപ്ലോയ്മെന്റ് ഹെലികോപ്ടര്‍ സഹായത്തോടെ തെരച്ചില്‍ നടത്തുന്നുണ്ട്. രണ്ട് അടി ഒമ്പത് ഇഞ്ച് ഉയരവും ബ്രൗണ്‍ മുടിയും നീല കണ്ണുകളുമാണ് കുട്ടിയെ തിരിച്ചറിയാനുള്ള അടയാളമായി പോലീസ് നല്‍കിയിരിക്കുന്നത്. 30 പൗണ്ടോളം തൂക്കം വരും.

ഏതാനും ആഴ്ചകൾക്കു മുൻപാണ് യു.എസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂവിനെ കാണാതായത്. നാളുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും മാതാ പിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button