Latest NewsNewsInternational

മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎന്‍

ജനീവ: ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ള മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. നമുക്ക് ലഭിക്കുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചികിത്സയുടെ ഫലം ഇല്ലാതാക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.

ലോകാരോഗ്യ സംഘടന 2013 മുതല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വിവരങ്ങള്‍ പുറത്തു വിട്ടത്. യുഎന്‍ ഡയറക്ടര്‍ ജനറല്‍ അദ്‌നോം ഗബ്രിയീസസ് ആണ് ഈ വാര്‍ത്ത വിവരം പുറത്തറിയിച്ചത്. അന്നത്തെ കണക്കനുസരിച്ച് 1500ലേറെ വ്യാജ മരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മിക്കുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന 42ശതമാനം മരുന്നുകളില്‍ 21 ശതമാനവും നിര്‍മിക്കുന്നത് ആഫ്രിക്കന്‍ മേഖലയില്‍ നിന്നായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഇത്തരം കണക്കുകള്‍ കൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതിന്റെ എത്രയോ മടങ്ങ് വ്യാജമരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. അതേസമയം ഇത്തരം മരുന്നുകള്‍ കണ്ടുപിടിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകള്‍ നിര്‍മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button