Latest NewsNewsIndia

ദളിത് സമരസമിതി നേതാവ്‌ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് അരുന്ധതി റോയി സംഭാവന നൽകി

ന്യൂഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ദളിത് സമരസമിതി നേതാവ്‌ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി. ദളിത് നേതാവിന് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് അരുന്ധതി റോയ് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിഗ്നേഷ് മേവാനി വെബ്‌സൈറ്റിലൂടെ ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ആരംഭിച്ചത്. ജിഗ്നേഷ് മേവാനിയും സംഘവും ഇതിനോടകം ഒമ്പത് ലക്ഷം രൂപ സ്വരൂപിച്ചു. ജിഗ്നേഷ് മേവാനി ഇതിനിടെ തനിക്ക് പിന്തുണ നല്‍കിയ അരുന്ധതി റോയിക്ക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.

തന്റെ പ്രചാരണത്തിന് സംഭാവന നല്‍കണമെന്ന് ട്വിറ്ററിലൂടെ ജിഗ്നേഷ് മേവാനി ആഹ്വാനം ചെയ്തിട്ടുണ്ട്. ജാതിയുടേയും സമുദായത്തിന്റേയും പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെയാവും തന്റെ പ്രവര്‍ത്തനങ്ങളെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button