KeralaLatest NewsNews

തലസ്ഥാനം പ്രളയഭീതിയില്‍, ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത്: ഒരു മരണം : ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടതിനാല്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴ. കൊട്ടാരക്കരയില്‍ മരം ഓട്ടോറിക്ഷക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്നു തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായിക്കഴിഞ്ഞു.

തിരുവനന്തപുരത്ത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തുടങ്ങിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴയാണുള്ളത്. ഓഖി ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത് എത്തിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അമ്പൂരി മായം കുരമാകുളം ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി.

നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. ആളുകളെ അവിടെനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികള്‍ മൂന്നെണ്ണം തകര്‍ന്നു വീണു. കൊച്ചുവേളി, കന്യാകുമാരി കൊല്ലം മെമു തടുങ്ങിയി ട്രെയിനുകള്‍ റദ്ദാക്കിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ തുറമുഖങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button