Latest NewsIndiaNews

ട്രെയിനുകളില്‍ ജി.പി.എസ് സംവിധാനം ഉടന്‍ നടപ്പിലാക്കും

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഉടന്‍ തന്നെ ജി.പി.എസ് സംവിധാനം നടപ്പാക്കാന്‍ പദ്ധതി. ട്രെയുനുകളെ കുറിച്ചുള്ള വിവരം യാത്രക്കാര്‍ക്ക് കൃത്യമായി ലഭിക്കുവാന്‍ വേണ്ടിയാണ് ജി.പി.എസ് സംവിധാനം സ്ഥാപിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. പതിനാറ് റെയില്‍വേ സോണുകളിലും കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയത്.

കഴിഞ്ഞ ഒക്ടോബറില്‍ പുതിയ ജി.പി.എസ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ മുഗള്‍സരൈ ഡിവിഷനില്‍ നടപ്പാക്കിയിരുന്നു. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് എല്ലാ സംസ്ഥാനത്തും ജി.പി.എസ് സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. റെയില്‍വേയുടെ സമയക്രമവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിയല്‍ ടൈം പന്‍ച്യുവാലിറ്റി മോണിറ്ററിങ് ആന്‍ഡ് അനാലിസിസാണ് (ആര്‍.പി.എം.എ) ജി.പി.എസ് സംവിധാനം രാജ്യത്ത് നടപ്പാക്കുന്നത്.

നിലവില്‍ ട്രെയിനിന്റെ സമയക്രമവും സ്ഥലവും കണ്ടെത്താനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (എന്‍.ടി.ഇ.എസ്) ആണ് റെയില്‍വേ ഉപയോഗിക്കുന്നത്. ഓരോ സ്‌റ്റേഷനും പിന്നിടുമ്പോള്‍ അതാത് സ്‌റ്റേഷന്‍ മാസ്റ്റര്‍മാരാണ് എന്‍.ടി.ഇ.എസില്‍ ട്രെയിനിന്റെ സമയം രേഖപ്പെടുത്തുന്നത്. എന്നാല്‍ ജി.പി.എസ് സംവിധാനം നിലവില്‍ വന്നാല്‍ സമയലാഭമുണ്ടാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button