KeralaLatest NewsNews

നാല് മാസമായി ഒരു രൂപപോലും ലഭിക്കുന്നില്ല; പെന്‍ഷന്‍ മുടങ്ങി കെ.എസ്. ആര്‍.ടി.സി

തിരുവനന്തപുരം: കഴിഞ്ഞ നാല് മാസമായി കെ.എസ്. ആര്‍.ടി.സിയില്‍ ഒരു രൂപ പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് പരാതി. പെന്‍ഷനുകള്‍ മുടങ്ങുന്ന കാര്യം യൂണിയനുകള്‍ക്ക് അറിയാമെങ്കിലും അവര്‍ അത് മനപ്പൂര്‍വം പുറത്തറിയിക്കാതിരിക്കുകയാണെന്നും ആരോപണമുയര്‍ന്നു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെന്‍ഷന്‍ മുടങ്ങുന്നത് എന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്ന ന്യായം.

പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്നവരെയാണ് ഇത് അവതാളത്തിലാക്കുന്നത്. നിലവില്‍ ഒരു മന്ത്രിയില്ലാത്തതും പ്രശ്‌നത്തിന്റെ അവസ്ഥ മോശമാക്കുന്നുണ്ട്. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ നിലവില്‍ ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ നാല് മാസമായി ഒരു രൂപ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ ഇത് ആദ്യമായല്ല കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button