Latest NewsNewsIndia

തട്ടിപ്പുകാരെ കുടുക്കാനുള്ള മികച്ച ആയുധം ആധാറെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പുകാരെ കുടുക്കാനുള്ള മികച്ച ആയുധമാണ് ആധാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഇന്ന് പണമിടപാടുകള്‍ക്ക് ശരിയായ കണക്കുണ്ട്. ശരിയായ സാങ്കേതിക വിലാസമുണ്ട്. ബാങ്കുകളില്‍ വലിയ തോതില്‍ എത്തിപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും നോട്ട് നിരോധനം കൊണ്ട് സാധിച്ചതായും മോദി ചൂണ്ടിക്കാട്ടി. മുമ്പ് പെന്‍ഷനുകള്‍ അര്‍ഹത പെട്ടവര്‍ക്ക് ലഭിക്കാതെ അനേകം കള്ള അക്കൗണ്ടുകളിലേക്കായിരുന്നു പോയിരുന്നത്.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതിനെയെല്ലാം ആധാറുമായി ബന്ധിപ്പിച്ചതിനാല്‍ തട്ടിപ്പുകള്‍ ഇല്ലാതായി. ഇപ്പോള്‍ ഭൂമി തട്ടിപ്പുകാര്‍ക്കെതിരേ പോരാടാനാണ് ആധാര്‍ ഉപയോഗിച്ച് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റ രീതിയില്‍ മാറ്റം മാറ്റം വരുത്തി. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ആദ്യമായി നോട്ട് നിരോധനം കൊണ്ട് കള്ളപ്പണക്കാര്‍ നല്ല രീതിയില്‍ പേടിച്ചു.

ആധാറുമായി ബന്ധപ്പെട്ട് പലരും അനാവശ്യ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്. റേഷന്‍ വിതരണം, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, മറ്റ് സര്‍ക്കാര്‍ സബ്സിഡികള്‍ എന്നിവയെല്ലാം അർഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാൻ ആധാര്‍ സംവിധാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതും ജന്‍ധന്‍ അക്കൗണ്ടുകള്‍ നിലവില്‍ വന്നതും സമൂഹത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു സംവിധാനം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button