Latest NewsIndia

തരൂരിനെ അപമാനിക്കാന്‍ പാടില്ലെന്ന് അര്‍ണബിനോട് കോടതി

ന്യൂഡല്‍ഹി: റിപ്ലബിക് ടെലിവിഷന്‍ ചാനലിനോട് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് ഡൽഹി ഹൈക്കോടതി. അര്‍ണബ് ഗോസ്വാമിക്ക് വാര്‍ത്തകള്‍ പുറത്തുവിടാന്‍ അവകാശമുണ്ടെങ്കിലും അതിന്റെ പേരില്‍ ശശി തരൂരിനെ സമ്മര്‍ദ്ദത്തിലാക്കാനോ അദ്ദേഹം പ്രതികരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനോ അവകാശമില്ലെന്നും കോടതി പറഞ്ഞു.

ശശി തരൂരിനും നിശ്ശബ്ദരായിരിക്കാനുള്ള അവകാശം എല്ലാവരെയും പോലെ ഉണ്ട്. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും അതിന്മേലുള്ള ചര്‍ച്ചകളും അത് മാനിച്ചുകൊണ്ടായിരിക്കണം നടത്തേണ്ടത് എന്നാണ് അര്‍ണബിനോടും റിപ്ലബിക് ചാനലിനോടും കോടതി നിര്‍ദേശിച്ചത്. ശശി തരൂരിന് ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ഏത് വാര്‍ത്ത പ്രക്ഷേപണം ചെയ്യുംമുമ്പും മുന്‍കൂര്‍ അറിയിപ്പ് നല്‍കുകയും അദ്ദേഹത്തിന്റെ അഭിപ്രായം ആരായുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ശശി തരൂര്‍ റിപ്ലബിക് ചാനലിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ മൂന്ന് മാനനഷ്ടക്കേസുകളിലാണ് കോടതിയുടെ വിധി. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ സുനന്ദാ പുഷ്‌കറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button