KeralaLatest News

കാര്‍ മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാറ് തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം ; കാര്‍ മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് അഞ്ചോടെ വള്ളിക്കുന്ന് അരിയല്ലൂരിലെ മാണിയം കുളത്തിനടുത്ത് പുനത്തില്‍ വികാസിന്റെയും രാഖിയുടെയും മകൾ ജാനിയാണ് മരിച്ചത്. വീട്ടു മുറ്റത്തെ പാര്‍ക്കിംഗ് ഏരിയയില്‍ അല്ലായിരുന്നു ആദ്യം കാർ പാർക്ക് ചെയ്തിരുന്നത്. തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് പാര്‍ക്ക് ചെയ്യാനായി കാർ എടുക്കവേ കുഞ്ഞ് കാറിനു പിറകില്‍ നില്‍ക്കുന്നതു കാണാതെ അബദ്ധത്തിൽ വന്നു ഇടിക്കുകയായിരുന്നു. വീട്ടിലെ വരാന്തയിലിരുന്ന കുട്ടി ഇഴഞ്ഞു വീട്ടുമുറ്റത്തേക്ക് വന്നതാകാമെന്നു കരുതുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button