Latest NewsNewsInternational

ബലൂണ്‍ പോലെ വീര്‍ത്ത കാലുമായി വേദനയനുഭവിച്ച് ഏഴു വയസ്സുകാരി

ഏഴു വയസ്സുകാരിയായ താഹിറ എന്ന കൊച്ചു പെണ്‍കുട്ടി ബലൂണ്‍ പോലെ വീര്‍ത്ത വലതുകാലുമായി വേദനയനുഭവിച്ച് കഴിയുകയാണ്.താഹിറയും കുടുംബവും പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ക്ക് ജനിച്ച് അധികംനാളുകള്‍ കഴിയും മുന്‍പേ താഹിറയ്ക്കു കാലിന് എന്തോ പ്രശ്‌നമുണ്ടെന്നു തോന്നി. പക്ഷെ അവർ അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ കാൽ വീര്‍ത്തു വരാന്‍ തുടങ്ങയതോടെ കുട്ടിയെ ഡോക്ടര്‍മാരെ കാണിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ താഹിറയ്ക്ക് മന്തു രോഗം ആണെന്നു സ്ഥിരീകരിച്ചു.

താഹിറയുടെ അവസ്ഥ മാസങ്ങള്‍ കടന്നു പോകുന്തോറും മോശമാക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി അവളുടെ വലതു കാല്‍ സാധാരണവലിപ്പത്തില്‍ നിന്നും മൂന്നിരട്ടി ഭാരമേറിയതായി. ഇതോടെ താഹിറയുടെ ജീവിതം കട്ടിലില്‍ തന്നെയായി. 29 കാരനായ മൂത്ത സഹോദരന്‍ താഹിറയ്ക്ക് തീര്‍ത്തും നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പറയുന്നത്. ഈ രോഗം കൊതുകുകള്‍ പരത്തുന്ന ഒരുതരം പാരസൈറ്റ് ബാധ നിമിത്തമാണ് ഉണ്ടാകുന്നത്. നില്‍ക്കാനോ നടക്കാനോ പരസഹായം ആവശ്യമായത്തോടെ താഹിറയുടെ സ്‌കൂള്‍ പഠനവും അവസാനിപ്പിക്കേണ്ടി വന്നു. വീടിനു സമീപത്തായി പെട്ടിക്കട നടത്തുന്ന പിതാവിന്റെ തുച്ഛ വരുമാനത്തില്‍ നിന്നും മകളുടെ ചികിത്സയ്ക്കായി വന്നേക്കാവുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തണം എന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം.

shortlink

Post Your Comments


Back to top button