Latest NewsNewsGulf

സൗദി വ്യോമസേനയുടെ ഇടപെടല്‍ : വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യ

 

റിയാദ്: വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി. ഹൂതി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന തകര്‍ത്തു.
യെമനില്‍ നിന്നു വിമതര്‍ തൊടുത്ത മിസൈലാണ് സൗദി സുരക്ഷാ സേന തകര്‍ത്തത്.

ലക്ഷ്യത്തിലെത്തും മുന്‍പ് മിസൈല്‍ നശിപ്പിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. നവംബര്‍ ആദ്യവാരവും ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.
കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഹൂതികളുടെ ഈ ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button