KeralaLatest NewsNews

യു.പി തദ്ദേശ തെരഞ്ഞെടുപ്പ് : ബി.ജെ.പി ചരിത്ര വിജയത്തിലേക്ക്: ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്; ഏറ്റവും പുതിയ ലീഡ് നില ഇങ്ങനെ

ലക്നൗ•യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉജ്ജ്വല വിജയത്തിലേക്ക്. ആകെയുള്ള 652 തദ്ദേശ സ്ഥാപനങ്ങളില്‍ 650 ഇടങ്ങളിലെ ലീഡ് നില അറിവായപ്പോള്‍ ബി.ജെ.പി 340 ഇടങ്ങളില്‍ വിജയിക്കുകയോ, ലീഡ് ചെയ്യുകയോ ചെയ്യുന്നു. ബി.എസ്.പി 116 ഇടത്തും എസ്.പി 81 ഇടത്തും കോണ്‍ഗ്രസ് 14 സ്ഥലങ്ങളിലും ലീഡ് ചെയുന്നു. മറ്റുള്ളവര്‍ 94 ഇടത്തും ലീഡ് ചെയ്യുന്നു.

16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബി.ജെ.പിയാണ് മുന്നില്‍ രണ്ടിടത്ത് ബി.എസ്.പി മുന്നിട്ട് നില്‍ക്കുന്നു. മൊറാദാബാദ്, അയോധ്യ-ഫൈസാബാദ്, വാരണാസി, ഫിറോസാബാദ്, സഹാറന്‍പൂര്‍, ലക്നൗ, ഗാസിയാബാദ്, ഗോരഖ്പൂര്‍, ആഗ്ര, അലഹബാദ്‌, ബറേലി, കാണ്‍പൂര്‍, മഥുര, ഝാന്‍സി എന്നിവിടങ്ങളിലാണ്‌ ബി.ജെ.പി ലീഡ് ചെയ്യുന്നത്.

മീററ്റ്, അലിഗഡ് എന്നിവിടങ്ങളില്‍ ബി.എസ്.പിയാണ് ലീഡ് ചെയ്യുന്നത്. ശക്തമായ തിരിച്ചടി നേരിട്ട കോണ്‍ഗ്രസും എസ്.പിയും ചിത്രത്തിലേയില്ല.

സംസ്ഥനത്തെ നാല് കോടി വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായി യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടേത് ചരിത്ര വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 79,113 സ്ഥാനാര്‍ഥികളാണ് ജനവിധി കാത്തിരിക്കുന്നത്. ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലെ 334 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

Leads + Wins MAYOR BJP 2012 INC 2012 BSP 2012 SP 2012 OTH
*Final result awaited
Kanpur-82/110 wards BJP 67 27 7 20 0 0 0 0 8
Lucknow9/110 wards BJP 5 44 0 11 1 1 2 0 1
Ghaziabad-24/100 wards BJP 11 14 3 9 5 0 0 0 5
Agra-10/100 wards BJP 8 37 0 4 1 0 0 1 1
Varanasi-42/90 wards BJP 16 27 12 19 0 0 9 0 5
Meerut-33/90 wards BSP 14 43 4 5 11 0 1 0 3
Allahabad-25/80 wards BJP 7 14 3 10 3 0 6 0 6
Bareilly-16/80 wards BJP* 12 23 0 0 0 0 2 0 2
Aligarh-25/70 wards BSP 25 32 0 4 0 0 0 0 0
Moradabad-24/70 wards BJP 19 23 1 8 3 0 1 0 0
Saharanpur-25/70 wards BJP 13 0 3 1 8
Gorakhpur-70/70 wards BJP 27 19 3 3 5 0 17 0 18
Firozabad-6/70 wards BJP 5 7 0 1 0 0 1 0 0
Mathura-33/70 wards BJP 24 15 0 10 0 0 0 0 9
Jhansi-8/60 wards BJP* 2 16 2 6 3 0 0 0 1
Ayodhya-60/60 wards BJP 32 7 1 6 2 0 17 0 8

shortlink

Related Articles

Post Your Comments

Related Articles


Back to top button