Latest NewsNewsIndia

ജ​ന​ങ്ങ​ളു​ടെ ദുഖം മനസിലാക്കുന്ന കാര്യത്തില്‍ മോദി ​പ​രാ​ജ​യം: മ​ന്‍​മോ​ഹ​ന്‍ സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: ജ​ന​ങ്ങ​ളു​ടെ ദുഖം മനസിലാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. മോദിയുടെ തീരുമാനമായ നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി എന്നിവ കാരണം ജനം വിഷമിച്ചു. ഗുജാറാത്തിലെ ജനങ്ങളുടെ ദുഖം പോലും മോദി മനസിലാക്കിയില്ല.

നോട്ട് നിരോധം നടപ്പാക്കിയത് കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്ലെന്നു വ്യക്തമാണ്. ജിഎസ്ടി വളരെ വേഗം നടപ്പാക്കി. ചിട്ടയായി രൂ​പ​പ്പെ​ടു​ത്താതെ നടത്തിയ കാരണം ജിഎസ്ടി പരാജയപ്പെട്ടു. പക്ഷേ ഇതു വിജയമാണെന്നു പറഞ്ഞ് ബിജെപി വലിയ പ്രസംഗമാണ് നടത്തിക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം കാരണം നൂ​റി​ല​ധി​കം ജ​ന​ങ്ങ​ള്‍ ക്യൂ ​നി​ന്ന് മ​രി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​റു​ത്ത ദി​ന​മാണ് ന​വം​ബ​ര്‍ എ​ട്ട് എന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button