Latest NewsIndiaInternational

ഇന്ത്യയെ ഏത് സമയത്തും ആക്രമിക്കാന്‍ വേണ്ട 350 നിലവറകൾ പാകിസ്താനും ചൈനയും ചേർന്ന് നിർമിച്ചെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ന്യൂ ഡൽഹി ; ഇന്ത്യയെ ഏത് സമയത്തും ആക്രമിക്കാന്‍ വേണ്ട 350 നിലവറകൾ പാകിസ്താനും ചൈനയും ചേർന്ന് നിർമിച്ചെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുജറാത്ത്, രാജസ്ഥാന്‍ അതിർത്തിയിൽ നിരവധി ഒളിത്താവളങ്ങളും നിലവറകളും ചൈനീസ് സൈന്യത്തിന്റെ സഹായത്തോടെ പാകിസ്ഥാൻ ഒരുക്കിയെന്ന വിവരം പ്രമുഖ ദേശീയ മാധ്യമമായ ആജ് തക്ക് ചാനലാണ് പുറത്തു വിട്ടത്.

നേരത്തെ രഹസ്യാന്വേഷണ സംഘങ്ങള്‍ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ചൈനയും പാകിസ്താനും ഇന്ത്യയ്‌ക്കെതിരേ നീങ്ങുന്നുവെന്ന വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ചൈനീസ് സഹായത്തോടെ പാകിസ്താന്‍ ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളിൽ നിര്‍മിച്ച 350ലധികം വരുന്ന നിലവറകൾ കണ്ടെത്താന്‍ വളരെ പ്രയാസമാണെന്നും വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കാത്ത തരത്തിലുള്ള കല്ലുകളാണ് നിലവറകള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സര്‍ക്കാരിന് ഇതുസംബന്ധിച്ച് ചില സൂചനകള്‍ നേരത്തെ ലഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഈ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നും വിവരമുണ്ട്. സംശയകരമായ മേഖലയില്‍ നിലവറകള്‍ കണ്ടെത്തുന്നത് എളുപ്പമാക്കാന്‍ വേണ്ടി മന്ത്രി മൂന്ന് തവണയാണ് സന്ദര്‍ശനം നടത്തിയത്.

ഇന്ത്യന്‍ അതിര്‍ത്തി മേഖലിയല്‍ പാകിസ്താന്‍ റോഡ് നിര്‍മാണം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. തുരങ്കങ്ങളും നിലവറകളും റോഡ് നിര്‍മാണത്തിന്റെ മറവിലാണ് നിർമിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ വിമാനത്താവളങ്ങളും നിര്‍മിക്കുന്നത് കൂടാതെ ചൈന പാകിസ്താനില്‍ നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴിയുടെ മറവിലാണ് ദുരൂഹമായ പല നീക്കങ്ങളും നടക്കുന്നതായും രഹസ്യ വിവരമുണ്ട്.

രാജസ്ഥാനോട് ചേര്‍ന്ന കദന്‍വാലിയിലെ ഖൈര്‍പൂരിലും ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തുമാണ് പാകിസ്ഥാൻ വിമാനത്താവളങ്ങൾ നിർമിക്കുന്നത്. ഇവിടെ നിന്നും ചൈനീസ് സൈനിക വാഹനമാണ് പറന്ന് ഉയരുക എന്ന് പാകിസ്താന്‍ വൃത്തങ്ങള്‍ പറയുന്നു. ഈ രണ്ട് വിമാനത്താവളങ്ങളും ചൈനീസ് സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കാണെന്നും രണ്ടിടത്തും ചൈനീസ് സൈന്യത്തെ തന്നെയാണ് കൂടുതല്‍ വിന്യസിച്ചിട്ടുള്ളതെന്നും പാക് അധികാരികൾ ന്യായീകരിക്കുന്നു.

ചൈനയും പാകിസ്താനും അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നു ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്താന്റെയും സൈനികരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button