Latest NewsNewsSports

മുംബൈയെ നേരിടാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്; കൊച്ചി ആവേശത്തിമര്‍പ്പില്‍

കൊച്ചി: ആദ്യജയം ലക്ഷ്യമിട്ട് മുംബൈയെ നേരിടാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചി കളിക്കളത്തിലിറങ്ങും. ഇത്തവണ അല്‍പം വ്യ്തയസ്തമായായിരിക്കും കളിക്കുകയെന്നും പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് ഗോള്‍ നേടാനായിരിക്കും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കി.

ഗോളടിക്കുക എന്നതുതന്നെയാണ് പ്രധാന ലക്ഷ്യം, ടീമംഗങ്ങള്‍ക്ക് ഊര്‍ജം നല്‍കണമെങ്കില്‍ ഒരു ഗോളെങ്കിലും അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ രഹസ്യ ആയുധമാണ് വെസ് ബ്രൗണ്‍. മുംബൈ നല്ല എതിരാളിയാണ്, അതുകൊണ്ട്തന്നെ കടുത്തമത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും റെനെ പറഞ്ഞു. പ്രതിരോധതാരം വെസ്റ്റ് ബ്രൌണ്‍ പരിക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്.

ഫിനിഷിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് ടീമിന്റെ വിലയിരുത്തല്‍. ജയിച്ചാല്‍ വിലപ്പെട്ട പോയന്റ് ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. മൂന്ന് കളിയില്‍ ഒരുജയവും രണ്ട് തോല്‍വിയുമാണ് മുംബൈ സിറ്റിയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button