KeralaLatest NewsIndiaNews

കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, കാണാതായത് 145 പേരെ; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ….

 

ന്യൂഡല്‍ഹി: കേരളത്തില്‍ പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. പതിനാറ് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് കാണാതാകുന്നവരില്‍ കൂടുതലും. ഇത് ആണ്‍കുട്ടികളുടേതിനേക്കാള്‍ എട്ട് ഇരട്ടി കൂടുതലാണ്.

എന്‍.സി.ആര്‍.ബി കണക്കുകള്‍ പ്രകാരം 2016-ല്‍ 145 പെണ്‍കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതില്‍ 133 പേര്‍ കൗമാരക്കാരാണ്. കൂടാതെ 18 ആണ്‍കുട്ടികളെയും കഴിഞ്ഞ വര്‍ഷം കാണാതായതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കാണാതാവുന്ന മുതിര്‍ന്നവരില്‍ പുരുഷന്‍മാരാണ് കൂടുതല്‍. 18-നും 60-നും ഇടയില്‍ പ്രായമുള്ള 61 പുരുഷന്‍മാരെയും 28 സ്ത്രീകളെയുമാണ് കഴിഞ്ഞവര്‍ഷം കാണാതായത്.

ആകെ 252 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 173 പേര്‍ സ്ത്രീകളും 79 പേര്‍ പുരുഷന്‍മാരുമാണ്. മറ്റു വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2015-ല്‍ 271 പേരെയും, 2014-ല്‍ 222 പേരെയും കാണായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേശീയതലത്തിലും ആണ്‍കുട്ടികളെക്കാള്‍ രണ്ടിരിട്ടി കൂടുതലാണ് കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം. രാജ്യത്ത് ഇതുവരെ മൂന്നുലക്ഷത്തോളം പേരെ കാണാതായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം മാത്രം 89,875 പേരെയാണ് കാണാതായത്. ഇതില്‍ 74 ശതമാനവും സ്ത്രീകളാണെന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം

കേരളത്തിലെ കണക്കുകള്‍ ഇങ്ങനെ:

(പ്രായം – കാണാതായവര്‍ എന്ന ക്രമത്തില്‍)

പെണ്‍കുട്ടികള്‍
6 വയസ്സിന് താഴെ- 6
6-12: 6
12-16: 40
16-18: 93

ആകെ: 145

ആണ്‍കുട്ടികള്‍
6 വയസ്സിന് താഴെ- 3

6-12: 1
12-16: 04
16-18: 10

ആകെ: 18

സ്ത്രീകള്‍
18-30: 25
30-60: 2
60-നുമുകളില്‍: 1
ആകെ: 28

പുരുഷന്‍മാര്‍
18-30: 28
30-60: 32
60-ന് മുകളില്‍: 1
ആകെ: 61

 

shortlink

Related Articles

Post Your Comments

Related Articles


Back to top button