Latest NewsNewsGulf

കുവൈറ്റില്‍ പുതിയ മന്ത്രിസഭ : പ്രഖ്യാപനം ഉടന്‍

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ മന്ത്രിസഭ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ ആഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ മാനിക്കുന്നവരെയായിരിക്കും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക.

ഒക്ടോബര്‍ 30നായിരുന്നു മന്ത്രിസഭ രാജി വച്ചത്. തുടര്‍ന്ന് നവംബര്‍ രണ്ടിന് ഷേഖ് ജാബൈര്‍ അല്‍ മുബാറഖ് അല്‍ ഹമദ് അല്‍ സബാ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ പ്രധാനമന്ത്രിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭാംഗങ്ങളുടെ പേരുകള്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ മാനിക്കുന്നവരെയായിരിക്കും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹായകരമായ നിയമനിര്‍മാണ, കാര്യനിര്‍വഹണ വിഭാഗങ്ങള്‍ തമ്മില്‍ സഹകരണം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ മന്ത്രിസഭയിലേക്ക് നിലവിലുള്ള ആറ് മന്ത്രിമാരുടെ വകുപ്പുകളില്‍ പുനഃക്രമീകരണം നടത്തുകയോ ചിലരെ ഒഴിവാക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.

ക്യാബിനറ്റ് കാര്യ മന്ത്രിയും വാര്‍ത്താവിനിമയ ആക്ടിംഗ് മന്ത്രിയുമായ ഷേഖ് മൊഹമ്മദ് അബ്ദുള്ള അല്‍ മുബാരക്കിനെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ നീക്കവും, സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളും തമ്മിലുള്ള നിസഹകരണമായിരുന്നു മുന്‍ സര്‍ക്കാറിന്റെ രാജിലേക്ക് നയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button