Latest NewsGulf

പ്രവാസികൾക്കൊരു സന്തോഷ വാർത്ത ; കേരളത്തിലേക്കുള്ള വിമാന സർവീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ

സലാല : പ്രവാസികൾക്കൊരു സന്തോഷ വാർത്ത കേരളത്തിലേക്കുള്ള വിമാന സർവീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ. ദിനം പ്രതി മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് സര്‍വ്വീസുകളായാണ് വർധിപ്പിച്ചത്. രാത്രി 2:10, ഉച്ചക്ക് 2:05, രാത്രി 10.50 എന്നിങ്ങനെ മൂന്ന് സമയങ്ങളിൽ പുറപ്പെടുന്ന വിമാനം രാവിലെ 7:10, വൈകിട്ട് 6:55, പുലര്‍ച്ചെ 3.40 എന്നീ സമയങ്ങളിൽ കോഴിക്കോടെത്തും. അതോടൊപ്പം തന്നെ സലാല-കോഴിക്കോട് റൂട്ടിലുള്ള സര്‍വ്വീസ് ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിച്ചു.

ഇതോടെ മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ദിനം പ്രതി മൂന്ന് വിമാന കമ്പനികളുടെ അഞ്ച് സര്‍വ്വീസുകളാവും ഉണ്ടാവുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നി വിമാന കമ്പനികളും ദിനം പ്രതി ഓരോ സര്‍വ്വീസുകളും കോഴിക്കോട്ടേക്ക് നടത്തുന്നു.

ഒമാന്‍ എയറിന്റെ സലാല – കോഴിക്കോട് സര്‍വ്വീസ് ഒഴിവാക്കിയതോടെ ഇനി എയര്‍ ഇന്ത്യ സര്‍വ്വീസ് മാത്രമാകും യാത്രക്കാരുടെ ഏക ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കുക,സര്‍വ്വീസുകളുടെ കുറവ്, സലാലയില്‍ നിന്നുള്ളവരുടെ പരാതി തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് ഒമാന്‍ എയറിന്റെ നടപടി എന്നതു ശ്രദ്ധേയം. എന്നിരുന്നാലും ഈ വര്‍ഷം 25 മുതൽ സലാലയില്‍ നിന്ന് കോഴിക്കേട്ടേക്ക് ഒമാന്‍ എയര്‍ നേരിട്ട് ആരംഭിച്ച സര്‍വ്വീസ് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button