Latest NewsKeralaNews

ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി.അനുപമയ്ക്ക് എതിരെ കോടതി നടപടി

 

ആലപ്പുഴ: ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ കോടതി നടപടി. രണ്ടുവര്‍ഷം മുമ്പ് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ചു നടന്ന റവന്യൂ അദാലത്തില്‍ പന്തലിട്ട കരാറുകാരന് പണം നല്‍കാത്തതിനാണ് ജില്ലാ കളക്ടര്‍ ടി.വി. അനുപമക്കെതിരെ കോടതി നടപടി. പന്തലിട്ട വകയില്‍ 6,80,000 രൂപ കുടിശിക വരുത്തിയതിനാലാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

ആലപ്പുഴ കുതിരപ്പന്തിയിലുള്ള സര്‍ക്കാര്‍ കരാറുകാരന് പലിശ സഹിതം 8,22,332 രൂപ നല്‍കണമെന്ന് ആലപ്പുഴ മുനിസിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, നോട്ടീസ് കൈപ്പറ്റി പണം നല്‍കാനുണ്ടെന്ന് കോടതിയെ അറിയിച്ചതല്ലാതെ കരാറുകാരന് പണം നല്‍കാനുള്ള നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് കോടതി 8 ലക്ഷം രൂപ ഹര്‍ജിക്കാരന് നല്‍കുന്നതിനായി ആലപ്പുഴ ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button