Latest NewsNewsIndia

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ്

അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കുറിച്ചുള്ള പരാതികൾ നില നിൽക്കുന്നതിനാൽ ഗുജറാത്ത് ഇലക്ഷനിൽ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. വോട്ടിങ് യന്ത്രത്തിനൊപ്പം സ്ഥാപിക്കുന്ന വാട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ യന്ത്രത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് പേപ്പറില്‍ പ്രിന്റ് ചെയ്ത് വരും.

അതോടെ താൻ ചെയ്ത വോട്ട് വോട്ടർക്ക് കണ്ടു ബോധ്യപ്പെടാൻ സാധിക്കും. തുടർന്ന് ഈ പ്രിന്റ് പേപ്പർ മറ്റൊരു ബോക്സിലേക്ക് മറ്റും. വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും വി വി പാറ്റ് സംവിധാനം ഉണ്ടാവുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ. ജ്യോതി പറഞ്ഞു. 182 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ഡിസംബര്‍ ഒൻപതിനും രണ്ടാംഘട്ടം 14-നുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button