Latest NewsNewsIndia

18 വര്‍ഷമായി ഹോണ്‍ മുഴക്കാത്ത ഡ്രൈവറെ പരിചയപ്പെടാം

വാഹനം ഓടിക്കുമ്പോൾ എത്ര തവണയാണ് നമ്മൾ ഓരാ ദിനവും ഹോണ്‍ മുഴക്കുന്നത്. പക്ഷേ ഇതാ ഒരു ഡ്രൈവർ 18 വര്‍ഷമായി ഹോണ്‍ മുഴക്കിയിട്ടില്ല. കോല്‍ക്കത്തക്കരനായ ദീപക്​ ദാസാണ് ഈ അപൂർവ ഡ്രൈവർ . ഈ പ്രവൃത്തി കാരണം കക്ഷിയെ തേടി പുരസ്കാരവും എത്തി. മുനഷ്​ സന്‍മാന്‍ അവാര്‍ഡാണ്​ ഇദ്ദേഹത്തെ തേടി എത്തിയത്. മനുഷ്​ മേള സംഘാടകര്‍ പറയുന്നത് ദീപക്​ ദാസ് അപൂര്‍വവും സവിശേഷവുമായ സ്വഭാവഗുണങ്ങളുള്ള വ്യക്​തിയാണ് എന്നാണ്. ഈ പുരസ്കാരത്തിനു ഇദ്ദേഹത്തെ തിരെഞ്ഞടുക്കാനുള്ള കാരണം ശബ്​ദ മലിനീകരണം ഇല്ലാതാക്കാന്‍ നടത്തിയ ​ശ്രമമാണ്.

shortlink

Post Your Comments


Back to top button