KeralaLatest NewsNews

പി.വി. അന്‍വറിനെതിരായ നടപടി വൈകും

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആര്‍ഡിഒ ഇന്നു വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമെടുക്കാതെയാണ് പിരിഞ്ഞത്. ഇതോടെ എംഎല്‍എക്കെതിരായ നടപടിയും വൈകും. അതേസമയം തടയണ സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് സമര്‍പ്പിച്ചില്ലെന്നും പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ പറഞ്ഞു. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ നിര്‍മിച്ച തടയണ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button