Latest NewsNewsGulf

അബുദാബിയില്‍ കോടിപതിയായി വീണ്ടും പ്രവാസി മലയാളി

അബുദാബി•അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി കോടിപതിയായി. ദേവാനന്ദന്‍ പുതുമനം പറമ്പത്ത് ആണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയിച്ചത്. 5 മില്യണ്‍ ദിര്‍ഹം (ഏകദേശം 8.76 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

186 ാം സീരിസിലെ 085303 എന്ന നമ്പര്‍ ടിക്കറ്റാണ് ദേവാനന്ദനെ വിജയിയാക്കിയത്.

മാസത്തിലൊരിക്കല്‍ നടക്കുന്ന ബിഗ്‌ ടിക്കറ്റ് മില്ല്യണയര്‍ നറുക്കെടുപ്പില്‍ വിജയികളായിട്ടുള്ളത് കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളാണ്. 15  വിജയികളില്‍ 12 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇവരില്‍ പലരും മലയാളികളുമാണ്

1992 ലാണ് അബുദാബി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയില്‍ നറുക്കെടുപ്പ് ആരംഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button