NewsPrathikarana Vedhi

ഗുജറാത്തിൽ കോൺഗ്രസ് വ്യാജ സർവ്വേയുമായി രാഹുലിന്റെ മഹത്വം വിളമ്പാൻ ശ്രമം : മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് പരാജയഭീതി പൂണ്ടവരുടെ അവസാനത്തെ അഭ്യാസങ്ങളിലൊന്നാണ്. അതൊക്കെ പഴയകാലത്ത് കോൺഗ്രസ് പലപ്പോഴും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ അവർക്ക് അതിന്റെ പ്രയോജനവും ലഭിച്ചിട്ടുണ്ടാവാം. ഇതിപ്പോൾ സൂചിപ്പിക്കാൻ കാരണം, ഇന്നലെ പുറത്തിറങ്ങിയ ഒരു പ്രീ പോൾ സർവേയാണ് ; ഗുജറാത്തിനെ സംബന്ധിച്ചാണ്. എബിപി ന്യൂസ് വക. ഗുജറാത്തിൽ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുന്നുവെന്നും അവിടെ ബിജെപി ദയനീയസ്ഥിതിയിലാണ് എന്നുമൊക്കെയാണ് അതിലുള്ളത്. കോൺഗ്രസിനുവേണ്ടിയുള്ള ഒരു സർവേ എന്നർത്ഥം.

 

എന്തായിരുന്നു അതിനുള്ള പുതിയ പ്രകോപനം. ഇന്നലത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാമല്ലോ…. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി നാമനിർദ്ദേശ പത്രിക കൊടുത്ത ദിവസം; എതിർക്കാൻ ആളില്ലാത്തതിനാൽ ആ ചുമതലയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് വ്യക്തമാവുന്ന ദിവസം. അന്നുതന്നെവേണമല്ലോ നടക്കാത്ത സ്വപ്നം നടക്കുമെന്ന് ആരെക്കൊണ്ടെങ്കിലും പറയിക്കേണ്ടത്….. അങ്ങിനെയാവണം എബിപി എന്ന ആനന്ദബസാർ പത്രിക ചാനൽ കോൺഗ്രസിനായി ഒരു പ്രീ പോൾ സർവേ ഫലവുമായി രംഗത്തെത്തിയത്. ഒരു ‘പെയ്‌ഡ്‌ സർവേ’ എന്ന് വിളിക്കാം എന്ന് തോന്നുന്നു. കോൺഗ്രസ് എന്തോ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു രാഹുലിന്റെ നേതൃത്വത്തിൽ എന്നതാണ് അവർ പറഞ്ഞൊപ്പിക്കുന്നത്. രാഹുൽ ഗാന്ധി ഏതാണ്ട് ഗുജറാത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം കോൺഗ്രസിനെ രക്ഷിക്കാൻ ഇറങ്ങുന്നുവെന്നും കാണിക്കാനുള്ള ഒരു വെമ്പൽ അതിൽപ്രകടം. അതാണ് സൂചിപ്പിച്ചത് അത് കോൺഗ്രസിന്റെ ഒരു ആസൂത്രണമായിരുന്നു എന്ന്.

പക്ഷെ, അപ്പോഴും അവർക്കും ബിജെപി ഇത്തവണ ഗുജറാത്തിൽ തോൽക്കും എന്ന് പറയാനാവുന്നില്ല. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 91മുതൽ 99 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ഗുജറാത്തിലെനേതാക്കളുമായും അവിടെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായുള്ള നിരീക്ഷകരുമായും സംസാരിക്കാൻ എനിക്കായിരുന്നു . അവർക്കീ സർവേയെ വിശ്വസിക്കാനാവുന്നില്ല. അവരുടെ വിലയിരുത്തൽ ബിജെപി ഏറ്റവും ചുരുങ്ങിയത് 132- 138 സീറ്റുകൾ നേടുമെന്നാണ്. യാഥാർഥ്യം കാണാതെയുള്ള ഒന്നാണിത് എന്ന് അവർ വിലയിരുത്തുന്നു. അതിനൊരു ഉദാഹരണം അവർ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമാണ്……പട്ടേൽ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കുമെന്ന് പറയുന്നത് ശങ്കർ സിങ് വഗേലയുടെ സ്വാധീനം മനസിലാക്കാത്തവരാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സർവേക്കാർ ആരും വഗേല ഘടകത്തെ പരാമർശിച്ചിട്ടില്ല എന്നത് ഓർമ്മിക്കുക. ” ശങ്കർ സിങ് വഗേല ഉണ്ടാക്കുന്ന ചലനങ്ങൾ ഈ സർവേക്കാർ കാണുന്നില്ല എന്നതാണത്. കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്ന മേഖലയിൽ വഗേലയുടെ സ്ഥാനാർഥികൾ സജീവമാണ്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചിരുന്നു ഏതാണ്ട് 25 -30 മണ്ഡലങ്ങളുണ്ട്. അവിടെയൊക്കെ വഗേലയുടെ പാർട്ടിയുടെ സ്ഥാനാർഥികളുണ്ട്. അവർ കടന്നുകയറുന്നത് കോൺഗ്രസ് വോട്ടിലേക്കാണ് “, അവർ വിലയിരുത്തുന്നു. വഗേല ഘടകം വേണ്ടപോലെ പ്രവർത്തിച്ചാൽ ബിജെപിയുടെ സീറ്റുകൾ 150 ലെത്തുമെന്നും അവർ വിശ്വസിക്കുന്നു . സർവോപരി, അതിൽ എല്ലാത്തിനേക്കാൾ പ്രധാനം, ഈ എബിപി ടിവി ചാനലിന്റെ വിശ്വാസ്യതയാണ്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – അഖിലേഷ് സഖ്യം വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കുമെന്ന് നമ്മെ ഓർമ്മിപ്പിച്ചവരാണ് ഇക്കൂട്ടർ എന്നതാണ് ഏറ്റവും ഒടുവിലത്തെ അവരുടെ പ്രവചനം. അതുപോലെ തന്നെയാണ് ഗുജറാത്തിലെ അവരുടെ പുതിയ പഠനം എന്നത് കണക്കാക്കിയാൽ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button