Latest NewsNewsIndia

തെലങ്കാനയിൽ കേരള സർക്കാരിന്റെ പദ്ധതിയായ മലയാളം മിഷൻ പുനരാരംഭിച്ചു

ഹൈദരാബാദ്: കേരള ഗവണ്മെന്റിന്റെ മലയാളം മിഷന് തെലങ്കാനയിൽ ആരംഭമായി. രണ്ടു ദിവസമായി നടന്ന അധ്യാപകരുടെ പരിശീലനം പൂർത്തിയായി. തെലങ്കാനയിലെ മലയാളി അസോസിയേഷനുകളും സി ടി ആർ എം എ യുമായി ചേർന്ന് കേരള ഗവണ്മെന്റിന്റെ കീഴിൽ ഉള്ള മലയാളം പാഠ്യ പദ്ധതിയായ മലയാളം മിഷന് ആരംഭം കുറിച്ചു. രണ്ടു വർഷം മുൻപ് തന്നെ മലയാളം മിഷന് തെലങ്കാനയിൽ ആരംഭമായെങ്കിലും ഇടക്ക് പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൂർവ്വാധികം ശക്തിയായി പുനരാരംഭിച്ചിരിക്കുകയാണ്.

തെലങ്കാനയിലെ37 മലയാളി സംഘടനകളുടെ മാതൃ സംഘടനയായ സി റ്റി ആർ എം എ യുടെ നേതൃത്വത്തിലാണ് അധ്യാപക പരിശീലനം രണ്ടു ദിവസങ്ങളായി ഹൈദരാബാദ് ലയൺസ് ക്ലബിൽ നടന്നത്. എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എത്തിക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ സംഘടിപ്പിച്ചിരിക്കുന്ന മലയാളം മിഷന്‍ പദ്ധതിയുടെ തെലങ്കാന ഘടകത്തിന്റെ ഉദ്ഘാടനം തെലുങ്കാന സാംസ്കാരിക ഭാഷ ഡയറക്ടർ ശ്രീ.മാമടി ഹരികൃഷ്ണ ഉദ്ഘാടനം നിർവ്വഹിച്ചു.

സി റ്റി ആർ എം എ അധ്യക്ഷൻ ലിബി ബെഞ്ചമിൻ, മലയാളം മിഷന് തെലങ്കാന കൺവീനർ പ്രദീപ് പൊന്നൻ, മലയാളം മിഷൻ പരിശീലന അധ്യാപകരായ ശ്രീ കേശവൻ, കുട്ടികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മലയാളം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രീ എം. എം.  എബ്രഹാം ചടങ്ങിന് സ്വാഗതം  പറഞ്ഞു.  മലയാള ഭാഷയെ അതിന്റെ തനിമയോടെയും, നിറവോടെയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം അന്യ ദേശങ്ങളില്‍ വസിക്കുന്ന നമുക്കുണ്ട്. ഭാഷയെ പുതിയ തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന കര്‍ത്തവ്യത്തില്‍ പ്രവാസലോകത്തെ കേരളീയര്‍ക്ക് ചെറുതല്ലാത്ത പങ്കാണ് നിര്‍വഹിക്കാനുള്ളത്. ഈ വസ്തുത മനസ്സിലാക്കി വിദേശരാജ്യങ്ങളില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.

ഹൈദരാബാദിന്റെ വിവിധ മേഖലകളിൽ നിന്നായി അൻപതിൽ പരം അധ്യാപകർ പരിശീലനം നേടി. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ: സുജ സൂസന്‍ ജോര്‍ജ് പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. മലയാളം മിഷന് ഓഫീസ് ഗ്രാഫിക് ഡിസൈനർ ശ്രീ സഹജൻ മലയാളം മിഷൻ പ്രവർത്തനങ്ങളെ പറ്റി വിശദീകരണം നൽകി. അക്കാദമിക് കൺവീനറായി ഓമനാ ഷാജുവിനെ തെരഞ്ഞെടുത്തു. തെലങ്കാനയുടെ ഓരോ മേഖലകളിലേക്കും ഓരോ കൺവീനർമാരെ തെരഞ്ഞെടുത്തു.

ബി എച് ഇ എൽ സോണിന്റെ കൺവീനറായി ശ്രീമതി സുജാ പവിത്രനെയും   സെക്കന്തരാബാദ് സോണിലേക്ക് ശ്രീമതി ഷീബാ ജോൺസനെയും ബാലാനഗർ സോണിലേക്ക് ശ്രീലതാ ചന്ദ്ര ബോസ് – ഇ സി ൽ എൽ സോണിലേക്ക് ബിന്ദു രാജൻ, ഹൈദരാബാദ് സോണിലേക്ക് യു.ഗീത, ഷാദ് നഗർ സോണിലേക്ക് വി.കുശൻ എന്നിവരെയും  മേഖലാ അക്കാദമിക് കൺവീനേഴ്സ് ആയി തെരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button