KeralaLatest NewsNews

നഴ്‌സുമാര്‍ സമരത്തില്‍

വയനാട്: നഴ്‌സുമാര്‍ സമരത്തില്‍. വയനാട് കല്‍പ്പറ്റ ലിയോ ആശുപത്രിയിലെ നഴ്‌സുമാരാണ് സമരം തുടങ്ങിയത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നു, മാനേജ്‌മെന്റെ പ്രതികാര നടപടി സ്വീകരിക്കുന്നു എന്നു ആരോപിച്ചാണ് സമരം. മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് പി എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി സമരക്കാര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് അര്‍ഹമായ ലീവുകളും തരുന്നില്ല. മാത്രമല്ല അധിക ജോലിക്കുള്ള വേതനം നല്‍കാനായി മാനേജ്‌മെന്റ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു സമരക്കാര്‍ ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button