Latest NewsNewsIndia

ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മലയാളി നഴ്സ് മരിച്ചു

ന്യൂഡൽഹി : ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മൃതദേഹം ഇന്നു രാവിലെ വിമാനമാർഗം നാട്ടിലെത്തിച്ചു സംസ്കരിക്കും. മൂന്നിനു രാത്രിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോൾ ബ്രഹ്മ ഓട്ടോ ഡ്രൈവറായ ശരത്തിനെ വിവാഹം ചെയ്തെന്നു പറയപ്പെടുന്നു.

നാട്ടിലെ ക്ഷേത്രത്തിൽവച്ച് മാലയിടീൽ ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഫരീദാബാദ് ഏഷ്യൻ ആശുപത്രിയിലെ നഴ്സ് തിരുവനന്തപുരം കണിയാപുരം സ്വദേശി സാംബശിവന്റെ മകൾ ബ്രഹ്മ ശിവനാണ് (22) മരിച്ചത്. കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോൾ ബ്രഹ്മ ഓട്ടോ ഡ്രൈവറായ ശരത്തിനെ വിവാഹം ചെയ്തെന്നു പറയപ്പെടുന്നു. നാട്ടിലെ ക്ഷേത്രത്തിൽവച്ച് മാലയിടീൽ ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളു.

വിവാഹം നിയമപരമായി റജിസറ്റർ ചെയ്തതുമില്ല. മൂന്നിന് രാത്രി ശരത്തുമായി ഫോണിൽ സംസാരിച്ചപ്പോൾ ബ്രഹ്മ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഈ വിവരം ഉടൻതന്നെ ശരത് ബ്രഹ്മയുടെ സഹോദരനെ അറിയിക്കുകയും ചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച ബ്രഹ്മയെ സഹപ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ഫരീദാബാദ് പൊലീസ് മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button