Latest NewsKeralaNews

കേരളാ കോണ്‍ഗ്രസ് നേതൃത്വനിരയില്‍ ഒരു അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് ജോസ്.കെ.മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതൃത്വനിരയില്‍ അഴിച്ചുപണി ആവശ്യമില്ലെന്ന് വ്യക്തമാക്കി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. നിലവില്‍ ശക്തമായ നേതൃത്വനിരയാണ് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് ഇപ്പോള്‍ അഴിച്ചുപണിയുടെ ആവശ്യവുമില്ല, അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് നടക്കാന്‍ പോകുന്ന സംസ്ഥാന സമ്മേളനത്തില്‍ ജോസ് കെ. മാണി പാര്‍ട്ടി ചെയര്‍മാന്‍ ആകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ നേതൃത്വമാറ്റം സംസ്ഥാന സമ്മേളനത്തിന്റെ അജന്‍ഡയല്ലെന്നും മറിച്ച് കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനാണ് ഏറെ പ്രസക്തിയുള്ളതെന്നും ഇതു സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും പാര്‍ട്ടി സ്വീകരിക്കുകയെന്ന് ജോസ് കെ. മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button