Latest NewsNewsIndia

മുന്‍മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങി : ഇതിനു പിന്നില്‍ ഏറെ രസകരമായ കാരണം

 

ബംഗളൂരു : മുന്‍ മന്ത്രി സെമിത്തേരിയില്‍ അന്തിയുറങ്ങിയതിനു പിന്നില്‍ രസകരമായ കാരണം. ഈ 21-ാം നൂറ്റാണ്ടിലും അന്ധവിശ്വാസം കൊണ്ടു നടക്കുന്ന ജനങ്ങള്‍ക്ക് മറുപടിയായി കര്‍ണാടക മുന്‍മന്ത്രി ശ്മശാനത്തില്‍ ഉറങ്ങി. അന്ധവിശ്വാസം വെറും വിശ്വാസം മാത്രമാണെന്നും പ്രേതങ്ങളും ആത്മാവുകളും മിഥ്യയാണെന്ന് തെളിയിക്കുമാനായിരുന്നു കര്‍ണാടക മുന്‍മന്ത്രിയുടെ പോരാട്ടം.
അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കര്‍ണ്ണാടക മുന്‍ എക്സൈസ് മന്ത്രി സതീഷ് ജര്‍കിഹൊളിയാണ് ശ്മശാനത്തില്‍ അന്തിയുറങ്ങിയത്.

ബുധനാഴ്ച രാത്രിയാണ് ബെലഗവിയിലുള്ള സദാശിവ നഗര്‍ ശ്മശാനത്തില്‍ സതീഷ് ഉറങ്ങിയത്. എല്ലാ വര്‍ഷവും ഡിസംബര്‍ 6ന് സതീഷ് ഇവിടെയെത്തിയാണ് രാത്രി ചെലവഴിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസുകളും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. സെമിത്തേരിയിലെ അന്തിയുറക്കം വലിയ ആഘോഷമായി മാറിയിരിക്കയാണ് ഇവിടെ.

ഇക്കുറി ജര്‍കഹൊളിക്ക് പിന്തുണയുമായി ബിഎംടിസി ചെയര്‍മാന്‍ നാഗരാജ് യാദവും ഒപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂര്‍ണമായും ഒഴിവാക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നാണ് ജര്‍കഹൊളി പറയുന്നത്. പ്രതിഷേധപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അടുത്ത വര്‍ഷം 60,000 പേരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെമിത്തേരിയില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ സമ്മതിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ എതിരാളികള്‍ ജര്‍കിഹൊളിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്‍പ് പരാതി നല്‍കിയിരുന്നു.

എന്നാല്‍, പരാതി സ്വീകരിച്ചതല്ലാതെ ഹൈക്കമാന്‍ഡ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തിവാദികളെയും പ്രഗത്ഭരായ ചിന്തകരെയും ഉള്‍പ്പെടുത്തി അടുത്ത ഡിസംബര്‍ 6ന് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് നാല് തവണ എംഎല്‍എ ആയിട്ടുള്ള ജര്‍കിഹൊളിയുടെ തീരുമാനം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button