Latest NewsGulf

ഖത്തറിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ അഗ്നിബാധ

ദോഹ ; ഖത്തറിൽ വിമാനത്തിൽ അഗ്നിബാധ. ഇന്നലെ രാവിലെ ഹമദ് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഖത്തർ എയർവേയ്സ് എയർബസ് എ321 വിമാനത്തിനാണു തീ പിടിച്ചത്. ഉടൻ രക്ഷാസംഘം എത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

വിമാനത്തിനു ചെറിയ കേടുപാടു പറ്റിയതല്ലാതെ ആർക്കും പരുക്കേറ്റിട്ടില്ല. അപകടം ഹമദ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തീപിടിത്തത്തിനുള്ള കാരണത്തെ കുറിച്ച് അന്വേഷണംആരംഭിച്ചിട്ടുണ്ടെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button