Latest NewsNewsGulf

ദുബായിലെ പുതുവര്‍ഷ ആഘോഷം :  ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം :  ഇല്ലെങ്കില്‍ പെട്ടുപോയതുതന്നെ 

ദുബായ് :  ദുബായില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പുതുവര്‍ഷം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി ദുബായ് പോലീസ്. ആഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിര്‍ദേശങ്ങളും പോലീസ് പുറപ്പെടുവിച്ചു.  പുതുവര്‍ഷം ആഘോഷിക്കാന്‍ ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ വഹിക്കരുതെന്നു ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

കനത്തസുരക്ഷ ഏര്‍പ്പെടുത്തുന്നതിനാല്‍ ബാഗുകളും മറ്റും വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. ഇത് ആളുകളുടെ ഒഴുക്കിനു തടസം നേരിടും. ഡിസംബര്‍ 31നു വൈകിട്ട് നാലോടെ തന്നെ ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ദുബായ് പോലീസ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗൈത്തി വ്യക്തമാക്കി.

മെട്രോ ഗതാഗതം രാത്രി പത്തോടെ അവസാനിപ്പിക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഉണ്ടാകുമെന്നും നിരീക്ഷണത്തിന്റെ ഭാഗമായി 5,000 ക്യാമറകള്‍ ഏര്‍പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button