Latest NewsNewsSports

ഡി ആര്‍ എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമാണോ എന്ന സംശയവുമായി ആരാധകർ

ധര്‍മ്മശാല: ഡി.ആര്‍.എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമാണോ എന്ന സംശയവുമായി ആരാധകർ. ഇന്ത്യ തോറ്റെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെന്ന മുന്‍ നായകന്‍ തന്റെ പ്രതിഭാശേഷി ക്രിക്കറ്റ് ലോകത്ത് വീണ്ടും തെളിയിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ 33ാം ഓവറിലാണ് സംഭവം. ആദ്യം കുല്‍ദീപ് യാദവിനൊപ്പവും പിന്നീട് ജസ് പ്രീത് ബുംറയ്ക്കൊപ്പവും ടീമിനെ കൈപിടിച്ചു കയറ്റുന്നതിനിടെയാണ് ഡി.ആര്‍.എസ് സംവിധാനം ധോണി കൃത്യമായി ഉപയോഗിച്ചത്.

സചിത് പതിരണയുടെ പന്തില്‍ ബുംറ എല്‍ബിയില്‍ കുരുങ്ങിയപ്പോൾ അംപയര്‍ ഔട്ട് വിളിക്കാന്‍ തുടങ്ങിയപ്പോൾ ധോണി റിവ്യൂവിന് അപ്പീല്‍ നല്‍കുകയായിരുന്നു. ടിവി റീപ്ലേകളില്‍ പന്തിന്റെ ഇംപാക്ട് ലൈനിന് പുറത്താണെന്ന് വ്യക്തമായതോടെ അമ്പയര്‍ക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button