Latest NewsNewsLife Style

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആറ് വയസുള്ള ബിസിനസ്സ് സ്റ്റാർ; വരുമാനം 70 കോടി

പഠിത്തം കഴിഞ്ഞാലും സ്വന്തമായി സമ്പാദിക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ മിക്കവരും. അപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്ത് 70 കോടിയോളം രൂപ സമ്പാദിക്കുന്ന ആആറ് വയസുകാരന്റെ കഥ കേട്ടാലോ? യൂട്യൂബ് വഴി കളിപ്പാട്ടങ്ങൾ റിവ്യൂ ചെചെയ്‌താണ്‌ റയാൻ എന്ന കൊച്ചുമിടുക്കൻ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരിൽ ഒരാളാണ് റയാൻ. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ എട്ടാം സ്ഥാനമാണ് റയാന്.

ചെറുപ്പം മുതലേ കളിപ്പാട്ടങ്ങളോട് കൂടുതൽ താല്പര്യം ഉണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു. ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും നാലാം വയസ്സിൽ റയാൻ ചോദിക്കുന്നത്. ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ വീട്ടിലിരുന്ന് തന്നെയാണ് റയാൻ ജോലി ചെയ്യുന്നത്. റയാൻ ടോയ്‌സ് റിവ്യൂ എന്ന പേരിലാണ് റയാൻ യൂ ടൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ പബ്ലിഷ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button