Latest NewsKeralaNews

“ബ്ലൂഫിലിം കാണുന്നവരുടെയും സ്വയം ഭോഗം ചെയ്യുന്നവരുടെയും കുട്ടികൾ ആണ്‌ മന്ദ ബുദ്ധികുട്ടികൾ” :വൈദീകന്റെ വിവാദ പ്രസംഗം ( വീഡിയോ_

ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളുമായി വൈദീകന്റെ പ്രസംഗം വൈറൽ ആകുന്നു. മദ്യപിക്കുന്നവന്റെ കുട്ടികളാണ്‌ മന്ദബുദ്ധികൾ എന്നും ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും അങ്ങനെ ജനിക്കും എന്നൊക്കെയാണ് വൈദീകൻ പറയുന്നത്. ‘കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. പണം ധാരാളം ഉള്ളവര്‍ക്കും ഈ കുട്ടികൾ ഭാരമാണ്‌. ദൈവ ശാപമാണ്‌. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളും മന്ദബുദ്ധികളാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ബുദ്ധിവൈകല്യം ഉള്ള കുട്ടികളുടെ കുടുംബത്തെ ഇയാൾ മനഃപൂർവ്വം അധിക്ഷേപിക്കുകയാണെന്നാണ് പൊതുവെയുള്ള ആരോപണം. അയർലന്റിൽ ധ്യാനത്തിനു പോയപ്പോൾ 100 കണക്കിന്‌ മന്ദബുദ്ധികളാണ്‌ മലയാളി മാതാപിതാക്കൾക്ക് എന്നും വിവാദ പ്രസ്താവന നടത്തുന്നുണ്ട്. വൈദീകനെ ആർക്കെങ്കിലും തിരിച്ചറിയാനായാൽ പോലീസിൽ കേസ് കൊടുക്കാമെന്നാണ് പലരുടെയും അഭിപ്രായം.
വീഡിയോ കാണാം: courtesy 

shortlink

Related Articles

Post Your Comments


Back to top button