Latest NewsCinemaCricketNewsSportsLife Style

കാത്തിരുന്ന താര വിവാഹം നടന്നത് രഹസ്യമായി

ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലിയും ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മ്മയും വിവാഹതരായി. ഇറ്റലിയെ മിലാനിലായിരുന്നു വിവഹം. രഹസ്യമായി നടന്ന ചടങ്ങിലായിരുന്നു ഇരുവരും ജീവിതത്തിന്റെ ക്രീസില്‍ ഒന്നിച്ചത്. സഹോദരന്‍ കര്‍ണേഷും മാതാപിതാക്കള്‍ക്കുമൊപ്പം അനുഷ്‌ക മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇറ്റലിയിലേക്ക് പോയത് മുതല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം രാത്രി എട്ടിനു ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

2013 മുതല്‍ ഇരുവരും തമ്മില്‍ പ്രണയജോഡികളായി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. സച്ചിന്‍, യുവരാജ് , ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താര വിവാഹം നടന്നത് രഹസ്യമായിട്ടാണ്. അടുത്ത സുഹൃത്തക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇനി മുംബൈയില്‍ താര ദമ്പതികള്‍ വിരുന്ന് സംഘടിപ്പക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button