Latest NewsNewsBusiness

സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില്‍ ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: എസ്ബിറ്റിക്ക് പകരക്കാരനായി കേരളാ ബാങ്ക് എത്തില്ല. സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില്‍ ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. പുതിയ ബാങ്ക് വേണ്ടെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. പകരം, ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനും തീരുമാനമായി.

സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഇതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. കേരള ബാങ്കിനായി രൂപവത്കരിച്ച കര്‍മസേന സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും. ലയനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button