Latest NewsKeralaNews

പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല : മന്ത്രി വി അബ്ദുറഹ്മാന്‍

റെയില്‍വെ വികസനത്തില്‍ സംസ്ഥാനത്തോട് രാഷ്ട്രീയ വിവേചനം: മന്ത്രി വി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ ദക്ഷിണ റെയില്‍വെ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ല. റെയില്‍വെ വികസനത്തില്‍ സംസ്ഥാനത്തോട് രാഷ്ട്രീയ വിവേചനമെന്ന് മന്ത്രി അറിയിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കുന്നതില്‍ ദക്ഷിണ റെയില്‍വെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
ഭൂമി വിട്ടുനല്‍കിയാല്‍ കേരളത്തിലെ റെയില്‍ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കില്‍ വേഗപരിധി കൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമെന്നുമാണ് ഭൂമി വിട്ടുനല്‍കാത്തതിനെ കുറിച്ച് റെയില്‍വെയുടെ വിശദീകരണം.

Read Also: സജി ചെറിയാന്റേത് നാക്കുപിഴയല്ല: ന്യായീകരണവുമായി എം.വി ഗോവിന്ദൻ

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ 187 ഹെക്ടര്‍ സ്ഥലമാണ് കെ റെയില്‍ കോര്‍പ്പറേഷന്‍ റെയില്‍വെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടര്‍ ആയി ചുരുക്കി. എന്നാല്‍, ഭൂമി വിട്ടുനല്‍കാന്‍ സാധിക്കില്ല എന്ന നിലപാടാണ് റെയില്‍വെ സ്വീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button